ജോലി ചെയ്യുന്നയിടം സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷമായിരിക്കാന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ എല്ലാവര്ക്കും ഇത്തരത്തില്‍ സമാധാന അന്തരീക്ഷം കിട്ടുന്നുണ്ടോ എന്നത് തൊഴിലിടങ്ങളെ ആശ്രയിച്ചിരിക്കും. ചിലര്‍ തൊഴിലിടങ്ങളില്‍ വിവേചനവും നേരിടുന്നുണ്ട്. തൊഴിലിടങ്ങളില്‍ വിവേചനം നേരിടുന്നവരില്‍ ഹൈപ്പര്ടെന്ഷന് സാധ്യത കൂടുമെന്നാണ് പുതിയ പഠനം പറയുന്നത്.
ജോലി സ്ഥലത്ത് വിവേചനം അനുഭവിക്കാത്തവരെ അപേക്ഷിച്ച് അത് നേരിട്ടവര്‍ക്ക് രക്തസമ്മര്‍ദം കൂടാനുള്ള സാധ്യത 54 ശതമാനമാണെന്നാണ്
ഗവേഷകര്‍ കണ്ടെത്തിയത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ 1246 പേരെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്.
പഠനത്തില്‍ പങ്കെടുക്കും മുമ്പ് രക്തസമ്മര്‍ദമോ, ഹൈപ്പര്‍ടെന്‍ഷനോ ഇല്ലാത്തവരായിരുന്നു അവരെല്ലാം. പകുതി പേര് സ്ത്രീകളും പകുതി പേര് പുരുഷന്മാരുമായിരുന്നു. എട്ടുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകര്‍ വിലയിരുത്തലില്‍ എത്തിയത്. ജോലിയുടെ സ്വഭാവം, ജോലിസ്ഥലത്തെ അന്തരീക്ഷവും വ്യക്തികളുടെ പെരുമാറ്റവും, അവഗണനയും വിവേചനവും നേരിടുന്നുണ്ടോ, സ്ഥാനക്കയറ്റം നീതിപൂര്‍വമാണോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കൊടുവിലാണ് ഹൈപ്പര്ടെന്ഷനുമായുള്ള ബന്ധം വ്യക്തമായത്.
മിതമായ രീതിയില്‍ വിവേചനം നേരിട്ടവരിലും ഹൈപ്പര്ടെന്ഷന് സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇക്കൂട്ടരില്‍ 22 ശതമാനമാണെന്ന്
ആണ് ഹൈപ്പര്‍ടെന്‍ഷനുള്ള സാധ്യത വര്‍ധിച്ചത്. വിവേചം നേരിടുകവഴി മാനസിക സമ്മര്‍ദം വര്‍ധിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കാമെന്നും അതിലൊന്നാണ് ഹൈപ്പര്ടെന്ഷന് എന്നും പഠനത്തില്‍ പങ്കാളികളായ ഗവേഷകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക