മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും ഉള്ള ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടിയുടെ ആരോഗ്യത്തിന് ഈ സീഡ്സ് കഴിക്കാം . സീഡ്സ് അഥവാ വിവിധയിനം വിത്തുകള്‍ നിങ്ങള്‍ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് മുടിയുടെ ആരോഗ്യം മെച്ചപ്പെടും. ഇനി ഏതെല്ലാം സീഡ്സ് ആണ് ഇങ്ങനെ കഴിക്കേണ്ടത് എന്നുകൂടി അറിയാം.
ഫ്ളാക്സ് സീഡ്സ്:- ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമായ ഫ്ളാക്സ് സീഡ്സ് മുടി വളര്‍ച്ച കൂട്ടാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാനും ഫ്ളാക്സ് സീഡ്സ് സഹായകമാണ്.
ചിയ സീഡ്സ് :- പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്റി-ഓക്സിഡന്റ്സ് എന്നിവയാലെല്ലാം സമ്പന്നമായ ചിയ സീഡ്സും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെ മുടി പൊട്ടുന്നതും, മുടി ഡ്രൈ ആകുന്നതും തടയുന്നതിനും ഇത് സഹായകമാണ്.
പംകിൻ സീഡ്സ് അഥവാ മത്തൻ കുരു :- സിങ്ക് എന്ന ധാതുവിനാല്‍ സമ്പന്നമാണ് പംകിൻ സീഡ്സ്. സിങ്ക് മുടിയുടെ വളര്‍ച്ചയ്ക്കും മുടിക്ക് കേടുപാടുകളഅ സംഭവിക്കുന്നത് തടയുന്നതിനുമെല്ലാം ഏറെ സഹായിക്കുന്ന ഘടകമാണ്.
സണ്‍ഫ്ളവര്‍ സീഡ്സ് അഥവാ സൂര്യകാന്തി വിത്ത് :- വൈറ്റമിൻ-ഇയുടെ നല്ലൊരു സ്രോതസാണ് സൂര്യകാന്തി വിത്തുകള്‍. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും ഇതുവഴി മുടി വളര്‍ച്ച കൂട്ടുന്നതിനുമെല്ലാം സൂര്യകാന്തി വിത്തുകള്‍ സഹായിക്കുന്നു. ഇവയലടങ്ങിയിരിക്കുന്ന എസൻഷ്യല്‍ ഫാറ്റി ആസിഡുകളാകട്ടെ മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പ്രതിരോധിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക