തിരുവനന്തപുരം: ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 അംഗങ്ങള്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരില്‍ ഒമ്പത് പേര് സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ്എഫ്ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ ആരോപിക്കുന്നത്. സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങള്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കും.
അതേസമയം, പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യു ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും. നവ കേരള സദസ്സിന് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് തലസ്ഥാനത്ത് കെഎസ്യുവിന്റെ മാര്‍ച്ച്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് എതിരെ നടപടി വേണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. രാവിലെ പത്തരക്ക് പൊലീസ് ആസ്ഥാനത്തേക്കാണ് മാര്‍ച്ച്. പൊലീസ് ആസ്ഥാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക