നിരവധി ഔഷധ ഗുണങ്ങളുള്ള സസ്യമാണ് വേപ്പില. വേപ്പില നിരവധി പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളേറെയുണ്ട്. വേപ്പില അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
വേപ്പില ഒരു പ്രകൃതിദത്ത ആസ്ട്രിജന്റാണ്. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചുരുക്കുകയും അത് വഴി എണ്ണയുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. ചര്‍മ്മത്തിന്റെ യുവത്വം കാത്ത് സൂക്ഷിക്കാനും വേപ്പില വളരെ ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് ഇതിനായി സഹായിക്കുന്നത്. ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും വേപ്പില അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ധിപ്പിക്കുകയും ചെയ്യും.
വേപ്പിലയില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പും മുഖത്തെ കറുത്ത പാടുകളും കളയാന്‍ നിങ്ങളെ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പും ചീര്‍മ്മതയും കുറയ്ക്കാന്‍ വേപ്പില അരച്ച് പുരട്ടുന്നത് നല്ലതാണ്. ഇതിന്റെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
ചര്‍മ്മം എക്സ്ഫോലിയേറ്റ് ചെയ്യാനും വേപ്പില ഫേസ്പാക്ക് സഹായിക്കും. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ കളഞ്ഞ് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തും. വരണ്ട ചര്‍മ്മം മാറ്റാനും വേപ്പില പുരട്ടുന്നത് ഗുണകരമാണ്. കൂടാതെ ഇത് സ്ഥിരമായി പുരട്ടുന്നത് ചര്‍മ്മം പൊരിഞ്ഞ് ഇളകുന്നതും കുറയ്ക്കും. ചര്‍മ്മത്തിലെ സെബത്തിന്റെ ഉത്പാദനത്തിനും വേപ്പില പുരട്ടുന്നത് സഹായിക്കും. ഇത് ചര്‍മ്മത്തിന്റെ കേടുപാടുകള്‍ മാറ്റാനും നിങ്ങളെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക