അവ്ൻ ഇല്ലാതെ കുക്കറിൽ അടിപൊളി ക്രിസ്മസ് കേക്ക് തയ്യാറാക്കാം. കുക്കറിൽ പഞ്ഞി പോലൊരു വാനില കേക്ക് ഉണ്ടാക്കി നോക്കിയാലോ.
ചേരുവകൾ
മൈദ- ഒന്നര കപ്പ്
ബേക്കിംഗ് പൗഡർ- രണ്ട് ടീസ്പൂൺ
ഉപ്പ്-കാൽ ടീസ്പൂൺ
മുട്ട- മൂന്നെണ്ണം
പഞ്ചസാര-ഒരു കപ്പ്
സൺഫ്ളവർ ഓയിൽ- അര കപ്പ്
വാനില എസൻസ്- ഒരു ടീസ്പൂൺ
പാൽ- അര കപ്പ്
തയ്യാറാക്കുന്ന വിധം
മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ അരിപ്പയിൽ അരിച്ചെടുക്കുക. രണ്ടോ മൂന്നോ തവണ അരിച്ചെടുക്കാൻ ശ്രദ്ധിക്കണം.
പഞ്ചസാരയും മുട്ടയും ബീറ്റ് ചെയ്തെടുക്കുക. അല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്. നന്നായി പതഞ്ഞ് ശേഷം ഓയിലും വാനില എസൻസും ചേർത്തു കൊടുക്കുക. വീണ്ടും മിക്സ് ചെയ്തെടുക്കുക.
അരിച്ചെടുത്ത കൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് പാൽ ചേർക്കുക.
കേക്ക് ബേക്ക് ചെയ്യാനായി
കുക്കറിൽ എണ്ണ തടവി കൊടുക്കുക. അടിയിലും വശങ്ങളിലും നന്നായി എണ്ണ തേയ്ക്കുക. കേക്ക് ബേക്ക് ചെയ്യാനായി അലുമിനിയം കുക്കർ എടുക്കുന്നതാകും ഉചിതം. സ്റ്റീലിന്റെ കുക്കറാണെങ്കിൽ അടിയിൽ പിടിക്കാനുള്ള സാധ്യതയുണ്ട്.
ബട്ടർ പേപ്പർ വെച്ചതിന് ശേഷം എണ്ണ തടവി കൊടുക്കുക.
ഇതിലേക്ക് കേക്കിന്റെ ബാറ്റർ ഒഴിച്ച് കൊടുക്കുക.
വിസിൽ മാറ്റി കുക്കറിന്റെ അടപ്പ് വെച്ച് അടയ്ക്കുക.
അടുപ്പിൽ ഫ്രൈയിംഗ് പാൻ ചൂടാക്കുക. ഇതിന് മുകളിൽ കുക്കർ വെക്കുക. ആദ്യത്തെ ഒരു മിനിറ്റ് മീഡിയം തീയിൽ പാകം ചെയ്യുക. 40 മുതൽ 45 മിനിറ്റ് വരെ ചെറുതീയിൽ പാകം ചെയ്യുക.
ആവി പുറത്തേക്ക് വന്നതിന് ശേഷം കുക്കർ തുറക്കുക.
ചൂടാറിയ ശേഷം കേക്ക് പുറത്തെടുത്ത് മുറിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക