ദിവസവും നടക്കാന്‍ പോകുന്നത് ശരീരത്തിന് നല്കുന്ന നല്ലൊരു വ്യായാമമാണ്. എന്നാല്‍ നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ദോഷം ചെയ്യും. നടക്കാന്‍ പോകുമ്പോള്‍ കാലിന് ശരിയായ സപ്പോര്‍ട്ട് നല്കുന്ന ചെരുപ്പുകള്‍ തന്നെ ഉപയോഗിക്കണം. അല്ലെങ്കില്‍ ഇത് കാലിന് വേദനയും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കും.
നിങ്ങളുടെ തോളുകള്‍ നിവര്‍ത്തി താടി ഉയര്‍ത്തിയും നിവര്‍ന്ന് നടക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കഴുത്തിനും പുറത്തും അമിതമായി വേദന ഉണ്ടാക്കും. കൈ അമിതമായി വീശി നടക്കരുത്, ഇത് നിങ്ങളുടെ ഊര്‍ജ്ജം പെട്ടെന്ന് നഷ്ടപ്പെടാന്‍ കാരണമാകും. ഇത് അമിതമായി ചെയ്യുന്നത് തോളില്‍ വേദന ഉണ്ടാക്കും.
നടക്കുമ്പോള്‍ കാലുകള്‍ വലിച്ച് വെച്ച് നടക്കരുത്, പകരം കാല് എടുത്ത് വെച്ച് ആത്മവിശ്വാസത്തോടെ നടക്കണം. ഇത് ശരീരത്തിന് ബാലന്‍സ് ലഭിക്കാന്‍ സഹായിക്കും. വണ്ടി വരുന്ന വഴിയില്‍ കൂടി നടക്കുമ്പോള്‍ ശ്രദ്ധിക്കണം. കൂടാതെ പരമാവധി വണ്ടി വരുന്ന വഴിയില്‍ നിന്ന് മാറി ഫൂട്ട്പാത്തിലൂടെയും പാര്‍ക്കിലൂടെയും മറ്റും നടക്കണം.
വളരെ വേഗം നടക്കുന്നത് ഒഴിവാക്കണം. വളരെ വേഗത്തില്‍ നടക്കുന്നത് ക്ഷീണം ഉണ്ടാക്കുകയും നടക്കുന്നത് പെട്ടെന്ന് നിര്‍ത്തുകയും ചെയ്യും. ഒരുപാട് നടക്കുന്നതും ഒഴിവാക്കണം. നിങ്ങളുടെ ശരീരം ക്ഷീണിക്കുന്നുവെന്ന് തോന്നുമ്പോള്‍ ഇടവേളകള്‍ എടുക്കാനും മറക്കരുത്. വേദനയും ബുദ്ധിമുട്ടും തോന്നുമ്പോള്‍ അതിനെ അവഗണിച്ച് നടക്കാന്‍ ശ്രമിക്കരുത്. അതിന്റെ കാരണവും പരിഹാരവും കടത്തിയതിന് ശേഷം നടക്കാന്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക