നിറയെ പോഷകങ്ങളും ഔഷധഗുണങ്ങളുമുള്ള ഒന്നാണ് ചെറിയ ഉള്ളി. ചെറിയ ഉള്ളി ചേര്‍ത്ത് വിവിധതരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി നല്‍കുന്നതിന് പുറമെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇത് പ്രദാനം ചെയ്യുന്നത്. ലഘുചികിത്സയില് ചെറിയ ഉള്ളി ധാരാളം ഉപയോഗപ്പെടുത്തിയിരുന്നു.
പ്രതിരോധശേഷിക്കായി കരുപ്പെട്ടിയും ചെറിയ ഉള്ളിനീരും ചേര്‍ത്ത് കുറുക്കി കുട്ടികള്‍ക്ക് നല്കുന്ന പതിവുതന്നെ ഉണ്ടായിരുന്നു. നവജാതശിശുവിനെ ത്വഗ്രോരോഗങ്ങളില്നിന്ന് സംരക്ഷിക്കാന്‍ ചെറിയ ഉള്ളി മാത്രം ചേര്‍ത്ത് മൂപ്പിച്ച വെളിച്ചെണ്ണ മതിയാകും. ഔഷധങ്ങള്‍ക്കൊപ്പം അര്‍ശസ് രോഗികളുടെ നിത്യഭക്ഷണത്തില്‍ ചെറിയ ഉള്ളി നെയ്യില്‍ മൂപ്പിച്ചോ, കറിയാക്കിയോ നല്‍കാം.
പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമായ ഇത് ഹൃദയാരോഗ്യത്തിനുത്തമമാണ്. ഹൃദ്രോഗം വന്നവര്‍ക്കും ചികിത്സയ്ക്കൊപ്പം 10 മില്ലിലിറ്റര്‍ ചെറിയ ഉള്ളി ചതച്ചെടുത്ത നീര് 25 മില്ലി ലിറ്റര്‍ മോരില്‍ച്ചേര്‍ത്ത് നിത്യഭക്ഷണത്തില്പ്പെടുത്താം. ദഹനശക്തിക്ക് ഉത്തമമായ ഇത് വാതരോഗങ്ങള്‍, പ്രമേഹം, ത്വഗ്രോഗങ്ങള്‍, അര്‍ശസ്, ക്ഷയം, നേത്രരോഗങ്ങള്‍ ഇവയിലെല്ലാം ഫലപ്രദമായി ഉപയോഗിക്കുന്നു. ഉള്ളിത്തണ്ടും പൂക്കളും ഔഷധയോഗ്യമാണ്. ഉള്ളിയുടെ പൂക്കളുടെ തനി നീര് നേത്രരോഗങ്ങളില്‍ ഔഷധമാക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക