ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറഞ്ഞു. സിലിണ്ടറിന് 39.50 രൂപയാണ് കുറച്ചത്.
രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കമ്പനികളുടെ നടപടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.
വാണിജ്യാവശ്യത്തിനുള്ള, 19 കിലോ പാചക വാതക സിലിണ്ടറിന്റെ പുതിയ വില 1757 രൂപയാണ്. ഗാര്‍ഹിക പാചക വാതകം 14.2 കിലോ സിലിണ്ടറിന് വില 903 രൂപയായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക