ഹോട്ട് ജോഡികളായി ഹൃത്വിക്ക് റോഷനും ദീപികാ പദുകോണും എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഫൈറ്റർ’ ലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. ‘ഇഷ്ഖ് ജൈസാ കുച്ച്’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ‘ശേർ ഖുൽ ഗയെ’ എന്ന മറ്റൊരു ഗാനവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കുമാർ ആണ്. സംഗീതസംവിധായകരായ വിശാൽ ശേഖർ, ശില്പ റാവു, മെല്ലോ ഡി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ലൊക്കേഷനുകളും സ്റ്റൈലിഷ് നൃത്ത ചുവടുകളും ഗാനത്തെ ശ്രദ്ധേയമാക്കുന്നു.
അനിൽ കപൂർ കരൺസിംഗ് ഗ്രോവർ, അക്ഷയ് ഒബ്രോയ് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സ്ക്വാഡ്രൺ ലീഡർ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായി ദീപിക എത്തുന്ന ചിത്രത്തിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക്ക് അവതരിപ്പിക്കുന്നത്.
250 കോടിയോളം രൂപ ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം 2024 ജനുവരി രണ്ടിന് റിലീസ് ചെയ്യും. വിയാകോം 18 സ്റ്റുഡിയോസും മർഫ്ളിക്സ് പിക്ചർസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രമോൺ ചിബ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക