അധികം ആര്‍ക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് കുമ്പളങ്ങയ്ക്ക് ഉള്ളത്. വലിയ അളവില്‍ ജലാംശം അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയ്ക്ക് നിരവധി പോഷകഗുണങ്ങളാണുള്ളത്. 96 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ ഫൈബറുകള്‍,അന്നജം, പ്രോട്ടീന്‍, ഭക്ഷ്യനാരുകള്‍, കാത്സ്യം, മഗ്നീഷ്യം, അയണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്.
കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാല്‍ അമിതവണ്ണവും വയറും കുറയ്ക്കാന്‍ കുമ്പളങ്ങ ഗുണം ചെയ്യും. കുമ്പളങ്ങയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. അതിനാല്‍ ഇവ സ്ഥിരമായി കഴിക്കുന്നത് വേഗത്തില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. വളരെ കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുള്ളൂ എന്നതും ഗുണകരമാണ്.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും കുമ്പളങ്ങയ്ക്ക് കഴിവുണ്ട്. പ്രമേഹരോഗികള്‍ക്ക് പറ്റിയ മികച്ചൊരു ഭക്ഷണമാണിത്. കുമ്പളങ്ങ ജ്യൂസിന് ഇന്‍സുലിന്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ ഷുഗറും കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക