ലക്നോ: ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് സഹോദരികള്‍ പൊള്ളലേറ്റ് മരിച്ചു. ആറ് വയസും ആറ് മാസവും പ്രായമുള്ള കുട്ടികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗാസിയാബാദിലെ ബിഹൂണി ഗ്രാമത്തിലാണ് നാടിനെ നടക്കുന്ന സംഭവമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബഹാദുഗര് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക