രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കഞ്ഞി സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഞ്ജുവിന്റെ നേട്ടം കേരളത്തിനാകെ അഭിമാനം പകരുന്നതാണ് എന്നും തന്റെ കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സഞ്ജുവിന്റെ കരിയറിലെ തന്നെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കക്കെതിരായ നിർണായക മൂന്നാം ഏകദിനത്തിൽ പിറന്നത്. 108 റൺസ് 114 പന്തിൽ നിന്നാണ് സഞ്ജു അടിച്ചെടുത്തത്.
296 റൺസുമായി സഞ്ജുവിന്റെ സെഞ്ച്വറി മികവിലൂടെ ഇന്ത്യ 78 റൺസിന്റെ ജയവും പരമ്പരയും സ്വന്തമാക്കി. സെഞ്ച്വറി നേടിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ മണ്ണിൽ ഏകദിന സെഞ്ചുറി നേടുന്ന എട്ടാമത്തെ ഇന്ത്യൻ താരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക