തിരുവനന്തപുരം: കേരളത്തില്‍ പൊതുനിരത്തിലോടുന്ന മൂന്നില്‍ ഒരു വാഹനത്തിന് ഇന്‍ഷ്വറന്‍സ് ഇല്ല. ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകളുടെ ജീവിതം അപകടത്തിലാക്കി 32 ശതമാനം വാഹനങ്ങളാണ് കേരളത്തില്‍ ഇന്‍ഷ്വറന്‍സില്ലാതെ നിരത്തിലിറങ്ങുന്നത്.
എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.വാഹനത്തിന് മാത്രമല്ല വ്യക്തികള്‍ക്കും ഇന്ഷ്വറന്സ്കൊണ്ടുള്ള ആവശ്യത്തെക്കുറിച്ച് ആളുകള്‍ മനസിലാക്കണമെന്ന് കമ്മീഷണര്‍ പറഞ്ഞു. ഇന്‍ഷ്വറന്‍സ് ബോധവല്‍ക്കരണ വനിത മോട്ടോര്‍സൈക്കിള്‍ റാലിക്കിടെയാണ് എസ്. ശ്രീജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക