മുംബൈ: മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റനായെത്തിയ ഹാര്‍ദിക്ക് പാണ്ഡ്യക്ക് പരിക്ക്. കാല്വെണ്ണയ്ക്കാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ മുംബൈ ക്യാപ്റ്റനായുളള ആദ്യ സീസണ് താരത്തിന് നഷ്ടമായേക്കും. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ ടീമിലെത്തിക്കുന്നത്.
ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി-20 പരന്പരയും താരത്തിന് നഷ്ടമാകും. പുനെയില്‍ ബംഗ്ലാദേശിനെതിരെയുളള ലോകകപ്പ് മത്സരത്തില്‍ കാലിനേറ്റ പരിക്ക് കാരണം താരം ടീമില്‍ നിന്ന് പുറത്തായിരുന്നു. നേരത്തെ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കക്കെതിരേയുള്ള പരമ്പരകളില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.
ഐപിഎല്ലില്‍ രോഹിത്തിന് പകരം ക്യാപ്റ്റനായി ഹര്‍ദിക്കിനെ മുംബൈ മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇത് ആരാധകരുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടിക്കും കാരണമായിരുന്നു. 2015 മുതല്‍ 2021 സീസണുകള്‍ മുംബൈക്ക് വേണ്ടി കളിച്ച താരം പിന്നീട് ഗുജറാത്തിലേക്ക് ചേക്കേറിയിരുന്നു. ഗുജറാത്ത് ക്യാപ്റ്റനായ ആദ്യ സീസണില്‍ കിരീടവും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക