ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്പ്പുണ്ണ്. വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും അമിത പ്രമേഹവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. എന്തിന് അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും ഇതിന് കാരണമാകാം. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
എന്നാൽ വിട്ടുമാറാത്ത വായ്പ്പുണ്ണ് നിങ്ങൾക്കുണ്ടെങ്കിൽ അത് ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം. പല്ലുകളിൽ നിന്നും രക്തസ്രാവം വരുന്നതും തൊണ്ടയിൽ മുഴകൾ രൂപപ്പെടുന്നതും ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.
ഇതിനുപുറമെ, കീഴ്ച്ചുണ്ടിൽ ഉണങ്ങാതിരിക്കുന്ന വായ്പ്പുണ്ണ്, ചുണ്ടിലോ കഴുത്തിലോ താടിയിലോ ഉണ്ടാകുന്ന മരവിപ്പ്, ഭക്ഷണം കഴിച്ചിറക്കുമ്പോൾ വേദന, ഭാരക്കുറവ്, ചെവിവേദന, ചുണ്ടുകളിൽ വെള്ള അല്ലെങ്കിൽ ചുവന്നതോ ഇരുണ്ട നിറത്തിലോ ഉള്ള പാടുകൾ എന്നിവയും ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക