ദിവസേന നമ്മുടെ ഡയറ്റില്‍ ചില പഴങ്ങള്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍. അമിതഭാരവും കുടവറുമൊക്കെ ഉള്ളവര്‍ കൃത്യമായി ഇത് ചെയ്യുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രഭാതഭക്ഷണം മുതല്‍ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴവര്‍ഗമാണ് മാതള നാരങ്ങ. ഇവ നിത്യേന കഴിക്കുന്നത് വളരെ നല്ലതാണ്. പോളിഫിനലുകള് ഇവയില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ ഈ പഴവര്‍ഗം സഹായിക്കും. വേഗത്തില്‍ നമ്മുടെ കുടവയറിനെ ഇവ ഇല്ലാതാക്കും. ഡയറ്റില്‍ ആദ്യം വേണ്ട പഴ വര്‍ഗമാണിത്.
ഡയറ്റില്‍ നമുക്ക് ആവശ്യമുള്ളത് മറ്റൊരു പഴവര്‍ഗമാണ്. സിട്രസ് പഴങ്ങളാണ് നിത്യേന കഴിക്കേണ്ടത്. ഓറഞ്ചുകള്‍, ചെറു മധുരനാരങ്ങ, ചെറുനാരങ്ങ എന്നിവയെല്ലാം തണുപ്പ് കാലത്ത് നമുക്ക് കഴിക്കാന്‍ സാധിക്കുന്ന വിന്റര്‍ പഴവര്‍ഗങ്ങളാണ്. ഇവയില്‍ ധാരാളം വിറ്റാമിന്‍ സിയും അതുപോലെ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ തന്നെ മെച്ചപ്പെടുത്തും. അതിന് പുറമേ നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ നീക്കാനും സഹായിക്കും. ശരീര പോഷണത്തെ ഏറ്റവും മികച്ചതാക്കാനും സിട്രസ് പഴവര്‍ഗങ്ങള്‍ സഹായിക്കും.
നിത്യേന കഴിക്കുന്ന ചായക്ക് പകരം ഇനി മുതല്‍ ഗ്രീന്‍ ടീ തന്നെ ശീലമാക്കുക. തണുപ്പ് കാലത്ത് ഉന്മേഷം പകരാന്‍ ഗ്രീന്‍ ടീ സഹായിക്കും. ധാരാളം ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാറ്റെച്ചിനുകള്‍ ഇവയില്‍ ധാരാളമുണ്ട്. നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്താന്‍ ഇ വ സഹായിക്കും. വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. തണുപ്പ് വിറയ്ക്കുന്ന കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ പാനീയമായും ഗ്രീന്‍ ടീ മാറും.
ബദാം, വാല്‍നട്ടുകള്‍, ചിയ സീഡ്സ്, ചണവിത്തുകള്‍ എന്നിവ ധാരാളം കഴിക്കാം. ഇ വയില്‍ ആരോഗ്യകരമായ നല്ല കൊളസ്ട്രോളും, ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ നമ്മളെ സഹായിക്കും. അതിലൂടെ അമിതമായ വിശപ്പും നമുക്കുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക