റേഷൻ കടകളിലൂടെ കുപ്പിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഒരു ലിറ്റർ കുപ്പിവെള്ളമാണ് 10 രൂപയ്ക്ക് റേഷൻ കടകളിലൂടെ സംസ്ഥാനത്ത് നൽകുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പും ജലവകുപ്പും സഹകരിച്ച് കുറഞ്ഞ നിരക്കിൽ വെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിർവഹിക്കും.
ജലവിഭവ വകുപ്പ് ഉല്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ എന്ന കുടിവെള്ളമാണ് പത്തു രൂപയ്ക്ക് ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ സുജലം പദ്ധതി സംസ്ഥാനത്തെ പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻകടകളിലാണ് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക