സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. സ്തനകോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സ്തനാർബുദം. സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് പ്രായം. പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർധിക്കുന്നു.
ജനിതകപരമായ കാരണങ്ങളും ഒരു ഘടകമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കില്‍, പതിവായുള്ള സ്ക്രീനിംഗുകളും പരിശോധനകളും പ്രധാനമാണ്.
നിങ്ങൾക്ക് ഒരു സ്തനത്തിൽ സ്തനാർബുദം ഉണ്ടെങ്കിൽ, മറ്റേ സ്തനത്തിൽ അത് വ്യാപിക്കാനോ അല്ലെങ്കിൽ ഒരു പുതിയ ക്യാൻസർ ഉണ്ടാകാനോ ഉള്ള സാധ്യത കൂടുതലാണ്.
ലിംഗഭേദവും ഈ ക്യാന്‍സറിന് ഒരു പ്രധാന ഘടകമാണ്. സ്തനാർബുദം പൊതുവേ സ്ത്രീകളെയാണ് ബാധിക്കുന്നത്. എന്നിരുന്നാലും പുരുഷന്മാർക്കും സ്തനാര്‍ബുദം ഉണ്ടാകാം.
ഈസ്ട്രജൻ എക്സ്പോഷർ ചെയ്യുന്നതും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഇടതൂർന്ന ബ്രെസ്റ്റ് ടിഷ്യുയുള്ളവര്ക്ക് മാമോഗ്രാം വഴി സ്തനാർബുദം കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാകും. നിങ്ങൾക്ക് ഇടതൂർന്ന സ്തനങ്ങൾ ഉണ്ടെങ്കിൽ, അൾട്രാസൗണ്ട് അല്ലെങ്കിൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) പോലുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യേണ്ടി വരും.
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അമിത വണ്ണം, ഉദാസീനമായ ജീവിതശൈലി നയിക്കുന്നതുമൊക്കെ സ്തനാർബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ പതിവായി വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും നിങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക