വീണ്ടും കടുവ പേടി. വാകേരിയിൽ വീണ്ടും കടുവയിറങ്ങിയെന്ന് സംശയം. ബത്തേരി സിസിയിൽ പശുക്കിടാവിനെ കടിച്ചു കൊന്നത് കടുവയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നു തിന്നത്. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ പശുക്കിടാവാണ് ചത്തത്. അതേസമയം വനം വകുപ്പ് കടുവയുടെ കാൽപ്പാടുകൾ പരിശോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക