തിരുവനന്തപുരം: പ്രതിദിന വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കി കെഎസ്ആര്‍ടിസി. ശനിയാഴ്ച പ്രതിദിന വരുമാനത്തില്‍ 9.055 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. ഡിസംബര്‍ 11-ന് നേടിയ 9.03 കോടി രൂപ എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം ലഭിച്ചതെന്ന് സിഎംഡി അറിയിച്ചു.
ഈ നേട്ടത്തിന് പിന്നില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിങ്ങും നടത്തി കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയതും ഓഫ് റോഡ് നിരക്ക് കുറച്ചതും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ചുതന്നെ അധിക സര്‍വീസ് നടത്തിയതും നേട്ടമായി.
കൂടാതെ ശബരിമല സര്‍വീസിന് ബസ്സുകള്‍ നല്കിയപ്പോള് അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്കാന് കഴിഞ്ഞതും 9.055 കോടി രൂപ വരുമാനം നേടാന്‍ സഹായകമായതായി എം.ഡി അറിയിച്ചു. 10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക