എല്ലാവര്ക്കും ഏറെ പ്രധാനപ്പെട്ട ഒന്നാണ് മാനസികാരോഗ്യം. ഇന്ന് പലരും കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ നിയന്ത്രിക്കേണ്ടതും മാനസികാരോഗ്യം കാത്തു സൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. പലകാരണങ്ങളാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നത്.
നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നട്സും ഡ്രൈ ഫ്രൂട്ട്സും. ഇവ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിനുകളും തലച്ചോറിന്റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും സംരക്ഷിക്കുന്നു.
ഇതിനായി കശുവണ്ടിയാണ് ആദ്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. സിങ്ക് ധാരാളം അടങ്ങിയ അണ്ടിപരിപ്പ് കഴിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് വിഷാദത്തെ തടയാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഈന്തപ്പഴവും മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ ഈന്തപ്പഴത്തില്‍ സെറോടോണിന്‍ ഉണ്ട്. വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും മാനസികാരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പിസ്ത ഉത്കണ്ഠയെ നിയന്ത്രിക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളം അടങ്ങിയ പ്രൂണ്‍സ് മാനസികാരോഗ്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക