അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന് വളരെയേറെ അത്യാവശ്യമാണ്. ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് പുറമെ ശരിയായ രോഗപ്രതിരോധത്തിനും ശ്വസന പ്രവര്‍ത്തനത്തിനും ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. വിളര്‍ച്ച പരിഹരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ശരീരത്തിലുടനീളം ശ്വാസകോശങ്ങളില്‍ നിന്ന് ഓക്സിജന്‍ കടത്തിവിടുന്ന ചുവന്ന രക്താണുക്കളില്‍ ഹീമോഗ്ലോബിന്‍ ഉണ്ടാക്കുന്നതും, വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നതുമായ നിരവധി ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഒരു മൈക്രോ ന്യൂട്രിയന്റാണ് ഇരുമ്പ്. ഇരുമ്പടങ്ങിയ ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് വളരെയേറെ നല്ലതാണ്. അര കപ്പ് ഡ്രൈഡ് ആപ്രിക്കോട്ടില്‍ രണ്ട് മില്ലി ഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ അര കപ്പ് വേവിച്ച പയറില്‍ 3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പ് അടങ്ങിയ ഇരുണ്ട പച്ച ഇലകളുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍, ചീര, ബ്രൊക്കോളി എന്നിവ നല്ല ഉദാഹരണങ്ങളാണ്. അയണ്‍ ധാരാളം അടങ്ങിയ ചീര ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കഴിക്കണം
ഏകദേശം 100 ഗ്രാം കശുവണ്ടിയില്‍ 6.68 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചിയ സീഡ്സ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫൈബറും കാത്സ്യവും സിങ്കും അയേണും പ്രോട്ടീനും മറ്റ് ആന്റി ഓക്സിഡന്റുകളും ഇതിലുണ്ട്. വൈറ്റമിന്‍ സി, അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് നെല്ലിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക