കുതിര്‍ത്ത നിലക്കടല കഴിയ്ക്കുന്നതിനാല്‍ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭ്യമാകുന്നത്. ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ് നിലക്കടല. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെല്ലാം നിലക്കടലയിലുണ്ട്. ധാരാളം പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ബി വൈറ്റമിനുകള്‍ ഇവയും മറ്റനേകം പോഷകങ്ങളും സസ്യസംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ശൈത്യകാലത്ത് നിലക്കടല കഴിക്കുന്നത് നല്ലതാണ്.
കുതിര്‍ത്ത നിലക്കടലയില്‍ ഒരുപാട് നാരുകള്‍ അടങ്ങിയിട്ടുണ്ട്. നല്ല കൊഴുപ്പും ആന്റിഓക്സന്റിന്റെ കൂടി ഉറവിടമാണ് കുതിര്‍ത്ത നിലക്കടല
ദഹനക്ഷമതയും പോഷകഗുണങ്ങളും വര്‍ധിപ്പിക്കാനും കുതിര്‍ത്ത നിലക്കടല സഹായിക്കുന്നുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. നിലക്കടയില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്ന മോണോസാച്ചുറേറ്റഡ്, പോളി അണ്സാച്ചുറേറ്റഡായിട്ടുള്ള കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു.
ഇവ കുറഞ്ഞ ജിഐ ഭക്ഷണമായതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ക്കും നിലക്കടല കഴിക്കാം. പേശികളുടെ വളര്‍ച്ചയെയും ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാനും നിലക്കടല സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക