ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ് താരന്. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ്. ഇത് പരിഹരിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കീഴാര്‍നെല്ലി താളിയാക്കി ദിവസവും ഉപയോഗിക്കുന്നത് താരന്മാറാനും മുടി തഴച്ചു വളരാനും സഹായിക്കും. ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി എന്നിവ കുഴമ്പു രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചതിനു ശേഷം പത്തു മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നതും താരന് മാറാന്‍ നല്ലതാണ്.
തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവയുടെ ചാറ് ചതച്ചെടുച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടാവുന്നതാണ്. കടുക് അരച്ച് വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചുകുളിക്കുന്നതും നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുന്നതും നല്ലതാണ്.
വെളിച്ചെണ്ണയില്‍ പച്ചകര്‍പ്പൂരം ചേര്‍ത്ത് കാച്ചി തലയില്‍ തേക്കാം. രാമച്ചം, നെല്ലിക്ക എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. തണുത്തശേഷം ഈ വെള്ളത്തില്‍ സ്ഥിരമായി തല കഴുകുന്നത് താരന് ശമനെ ശമിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക