നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘മലയാളി ഫ്രം ഇന്ത്യ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അനശ്വര രാജന്, അനുപമ പരമേശ്വരന്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’.
ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം: സുദീപ് ഇളമന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ തോമസ്, ആര്‍ട്ട് ഡയറക്ടര്‍: പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവിയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക