സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പോലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ച് എ ഡിജിപി. മികച്ച സുരക്ഷയൊരുക്കിയതിന്റെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനാണ് തീരുമാനം.
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ മികച്ച പ്രവർത്തനം കാഴ്ചവച്ചു എന്നും സ്തുത്യർഹ സേവനം നടത്തിയവർക്ക് ഗുഡ് സർവീസ് എൻട്രി നൽകണമെന്നും ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ എസ് പി മാർക്കും ഡി ഐ ജി മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേക ആദരവ് നൽകേണ്ട പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ടെങ്കിൽ അവരുടെ പേര് പ്രത്യേകം ശുപാർശ നൽകണമെന്നും എ ഡിജിപി നൽകിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.നവ കേരള സദസ്സിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധം അടിച്ചമർത്തിയ പോലീസുകാരുടെ നടപടിയെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് ചർച്ച ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക