ഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗവും വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലയനത്തിന്റെ ഭാഗമായി ഇരുകമ്പനികളും നോണ്‍- ബൈന്‍ഡിങ് ടേമില്‍ ഒപ്പുവെച്ചു. 2024 ഫെബ്രുവരിയോടെ ലയനം പൂര്‍ത്തിയാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ലയനം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മീഡിയ എന്റര്ടെയ്ന്മെന്റ് കമ്പനിയായി ഇതുമാറും. ലയനത്തോടെ പുതുതായി രൂപീകരിക്കപ്പെടുന്ന കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഡിസ്നിക്ക് 49 ശതമാനം പങ്കാളിത്തമാണ് ഉണ്ടാവുക. നിലവില്‍ വയകോം 18-നു കീഴിലായി റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന് നിരവധി ടെലിവിഷന്‍ ചാനലുകളും സ്ട്രീമിങ് ആപ്പുകളുമുണ്ട്.
സ്റ്റാര്‍ ഇന്ത്യയുടെ നിയന്ത്രണത്തിനായി റിലയന്‍സ് വയകോം 18-ന് കീഴില്‍ പ്രത്യേക യൂണിറ്റുണ്ടാക്കാനാണ് പദ്ധതിയെന്ന് പുതിയ കരാര്‍ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. 150 കോടി ഡോളര്‍വരെ മൂലധന നിക്ഷേപം ഉദ്ധേശിക്കുന്ന പദ്ധതിയും ഇരുവിഭാഗവും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക