കറുത്ത മുന്തിരിയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. പല തരത്തിലുള്ള മുന്തിരികള്‍ ലഭിക്കുമെങ്കിലും കറുത്ത മുന്തരി വിറ്റാമിനുകളുടെ കലവറയാണ്. വിറ്റാമിനുകളായ സി,കെ,എ എന്നിവയുടെ മികച്ച് സ്രോതസ്സാണ് കറുത്ത മുന്തിരി. കൂടാതെ പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, കാത്സ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
കറുത്ത മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിനൊപ്പം സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഗുണകരമാണ്. കറുത്ത മുന്തിരിയില്‍ റെസ്വെറാട്രോള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന കറുത്ത മുന്തിരിയില്‍ ഫൈബര്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
കറുത്ത മുന്തിരി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മുന്തിരി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. കറുത്ത മുന്തിരിയില്‍ കാണപ്പെടുന്ന റെസ്വെരാട്രോള് എന്ന സംയുക്തം അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കുന്നു. കറുത്ത മുന്തിരിയില്‍ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക