അംഗീകാരമില്ലാത്ത കീടനാശിനികൾ തേയില ചെടികളിൽ ഉപയോഗിക്കരുതെന്ന് തേയില തോട്ടം ഉടമകൾക്ക് നിർദ്ദേശം നൽകി തേയില ബോർഡ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത 20 കീടനാശിനികൾ തേയില ചെടികളിൽ ഉപയോഗിക്കരുത് എന്ന നിർദ്ദേശമാണ് തേയില തോട്ടം ഉടമകൾക്ക് ടീ ബോര്‍ഡ് ലൈസൻസിംഗ് കൺട്രോളർ നൽകിയിരിക്കുന്നത്.
നേരത്തെ നിരോധിക്കപ്പെട്ട രാസവസ്തുക്കൾ തേയിലയിൽ കണ്ടുവരുന്നതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇനി മുതൽ ചായത്തോട്ടത്തിൽ ഉപയോഗിക്കാൻ യോഗ്യമാണെന്ന് ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും നിർദ്ദേശമുണ്ട്.
തേയിലത്തോട്ടം ഉടമകളുടെ അസോസിയേഷനുകളിലൂടെ അംഗങ്ങളെ ബോധവൽക്കരിക്കണമെന്നും എഫ് എസ് എസ് എ ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുകിട തേയില തോട്ടം ഉടമകൾ തേയില ബോർഡിന്റെ പുതിയ നിർദ്ദേശം സ്വാഗതം ചെയ്തിട്ടുണ്ട് എങ്കിലും ഇത് ഉത്പാദനത്തെ ബാധിക്കും എന്ന ആശങ്ക വലിയ പ്ലാൻഡർമാർ ഉയർത്തുന്നുമുണ്ട്.
പല തോട്ടങ്ങളിലും നിരോധിത കീടനാശിനികൾ ആണ് വീര്യം കുറഞ്ഞ കീടനാശിനികൾക്ക് വില കൂടുതലായതിനാൽ ഉപയോഗിക്കുന്നത് എന്ന് ആരോപണം നിലവിലുണ്ട്. ആൽഡികാർബ് – ആൽഡ്രിൻ, ഡീൽ ഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലർ, ലിൻഡേൻ, എൻഡോസൾഫാൻ, കാർബോഫ്യൂറാൻ, മീഥോ മൈൽ, ഫോസ് ഫാമിഡോൺ, ക്യാപ്റ്റഫോൾ, ഫെർബാം, ഫെർമോത്തിയോൺ, സിമേസിൻ, ഡയാസിനോൺ, ഡിഡിടി, ഫെനിട്രോത്തിയോൺ, ഫെൻത്തിയോൺ, മീഥൈൽ പരാത്തിയോൺ, ഇഥൈൽ പരാത്തിയോൺ, മോണോ ക്രോറ്റോ ഫോസ്, എവിടെയാണ് തേയിലത്തോട്ടങ്ങളിൽ വിലക്കപ്പെട്ട കീടനാശിനികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക