ക്രിസ്തുമസിനും ന്യൂയറിനും ഒക്കെ ഓവൻ ഇല്ലാതെ കേക്ക് ഉണ്ടാക്കാൻ സാധിക്കുമോ. തീർച്ചയായും സാധിക്കും. കുക്കറിലാണ് കേക്ക് ഉണ്ടാക്കിയെടുക്കുന്നത്. പഞ്ഞി പോലെ സോഫ്റ്റ് ആയ വാനില കേക്ക് എങ്ങനെ കുക്കറിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു അരിപ്പ വച്ച് കൊടുക്കണം. ഇനി ഇതിലേക്ക് ഒന്നര കപ്പ് മൈദയും രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡർ കാൽ ടീസ്പൂൺ ഉപ്പും കൂടി നല്ലതുപോലെ രണ്ടോ മൂന്നോ തവണ അരിച്ചെടുക്കണം. ഒരു മിക്സിയിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കാം. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ അടിച്ചെടുക്കണം.
നല്ലതുപോലെ പതഞ്ഞ് വരുമ്പോൾ ഇതിലേക്ക് അരക്കപ്പ് സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കാം. ഒരു ടീസ്പൂൺ വാനില എസ്സൻസ് കൂടി ചേർത്തതിന് ശേഷം നല്ലതുപോലെ പതപ്പിച്ച് എടുക്കണം.ഇതിലേക്ക് അര കപ്പ് പാല് കൂടി ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഇതിലേക്ക് നമ്മൾ അരിച്ചു വെച്ചിരിക്കുന്ന മൈദയുടെ മിക്സ് ചേർത്തു കൊടുക്കാം.
കുറേശ്ശെയായി ചേർത്ത് കൊടുത്ത് ഫോൾഡ് ചെയ്ത് ഫോർഡ് ചെയ്ത് എടുക്കണം. ഒരു അലുമിനിയം കുക്കർ എടുത്തതിനുശേഷം അതിനടിയിലേക്ക് അല്പം എണ്ണ പുരട്ടിയെടുക്കാം. ഒരു ബട്ടർ പേപ്പർ വെച്ചതിനുശേഷം അതിനു മുകളിലായി എണ്ണ തേച്ചു കൊടുക്കണം. ഇനി ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന കേക്കിന്റെ മിക്സ് ഒഴിച്ചു കൊടുക്കാം.
ഒന്ന് ടാപ്പ് ചെയ്തതിനുശേഷം കുക്കറിന്റെ വിസിൽ മാറ്റി അടച്ചു കൊടുക്കാം. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയതിനു ശേഷം കുക്കർ ഇതിനു മുകളിലേക്ക് വെച്ചു കൊടുക്കാം. അടച്ചുവെച്ച് 40-45 മിനിറ്റ് വരെ വേവിച്ചെടുക്കാം. പഞ്ഞി പോലെ സോഫ്റ്റ് ആയ കിടിലൻ വാനില കേക്ക് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക