ഊട്ടിയിൽ മഞ്ഞു വീഴ്ച ആരംഭിച്ചു. സാധാരണയായി നവംബറിൽ ആരംഭിക്കുമായിരുന്ന മഞ്ഞ് വീഴ്ച തുടർച്ചയായി മഴപെയ്തതോടെ ഇത്തവണ വൈകിയാണ് ആരംഭിച്ചത്.
ഇന്നലെ കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരുന്നു. കാർഷിക മേഖലയെ കാര്യമായി ബാധിക്കുന്ന മഞ്ഞുവീഴ്ച മൂലം തേയില ചെടികളും പച്ചക്കറി കൃഷികളും കരിഞ്ഞ പോകുന്നതിന് കാരണമാകാറുണ്ട്.
നിരവധി വിനോദസഞ്ചാരികളാണ് മഞ്ഞുവീഴ്ച കാണുന്നതിനും ചിത്രങ്ങൾ എടുക്കുന്നതിനുമായി ഊട്ടിയിലേക്ക് എത്തുന്നത്. മഞ്ഞു വീഴ്ച നടക്കുന്ന ഡിസംബർ, ജനുവരി മാസങ്ങളിലായി കൂടുതൽ വിനോദസഞ്ചാരികൾ ഊട്ടിയിൽ എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക