രാത്രി സമയങ്ങളില്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. വൈകുന്നേരമാകുമ്പോഴേക്കും മനുഷ്യ ശരീരത്തിന്റെ ദഹനവ്യവസ്ഥയുടെ വേഗം കുറയാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രികാലത്ത് പൊതുവായി കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കുറവുള്ള ലഘുവായ ഭക്ഷണവിഭവങ്ങള്‍ കഴിക്കുന്നതാകും ഉത്തമം. ചില ഭക്ഷണ വിഭവങ്ങള്‍ വൈകുന്നേരം ആറു മണിക്കുശേഷം ഒഴിവാക്കുന്നത് അമിതവണ്ണം വരാതിരിക്കാനും ദഹനസംവിധാനത്തെയും ആരോഗ്യത്തെയും പരിപാലിക്കാനും സഹായിക്കും.
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മദ്യം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. ആല്‍ക്കഹോള്‍ നമ്മെ മയങ്ങാന്‍ സഹായിക്കും. പക്ഷേ രാത്രിയില്‍ അത് സ്വാഭാവിക ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നു. മദ്യം കഴിക്കുന്നത് ശരീരത്തിലെ പേശികളെ അയവുവരുത്തുന്നു. ഇത് സ്ലീപ് അപ്നിയയെയും ഉച്ചത്തിലുള്ള കൂര്‍ക്കംവലിയും വര്‍ധിപ്പിക്കും.
ശീതീകരിച്ച് ദീര്‍ഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഹൈഡ്രജനേറ്റഡ് ഓയിലുകളും പഞ്ചസാരയും ഉപ്പും കാലറിയും അധികമായ അളവില്‍ ചേര്‍ന്നിട്ടുണ്ടാകും. ഇതിന്റെ പോഷകമൂല്യവും കുറവാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് എന്നറിയപ്പെടുന്ന ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു. ഇവയും വൈകുന്നേരം ആറിന് ശേഷം ഒഴിവാക്കേണ്ടതാണ്.
ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ അടങ്ങിയതാണ്. ഇവയും വൈകുന്നേരത്തിന് ശേഷം ഒഴിവാക്കണം. ഐസ്ക്രീമിനോട് നോ പറയാന്‍ ഒരു വിധം ആളുകള്‍ക്കൊന്നും കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ പഞ്ചസാര രാത്രി കാലങ്ങളില്‍ ഇതിനെ അനുയോജ്യമല്ലാത്ത ഭക്ഷണമാക്കുന്നു. പ്രോട്ടീന്റെ സമ്പന്ന സ്രോതസ്സാണെങ്കിലും ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ പരമാവധി ഒഴിവാക്കണം. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ഇവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നതുമാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക