കങ്കണ റണൗട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘തേജസ്’ ഒടിടിയിലേക്ക്. ജനുവരി അഞ്ചിന് സീ5 ല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. 70 കോടി ബജറ്റിലെത്തിയ ചിത്രം തിയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു. എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ‘തേജസ്’ സര്‍വേഷ് മേവാരയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ആശിഷ് വിദ്യാര്‍ഥിയും ആണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം. ഒക്ടോബര്‍ 27-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘എമര്‍ജന്‍സി’യാണ് പുറത്തിറങ്ങാനുള്ള കങ്കണയുടെ പുതിയ ചിത്രം. എമര്‍ജന്‍സി സംവിധാനം ചെയ്യുന്നത് കങ്കണ തന്നെയാണ്. മണികര്‍ണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക