ഷാര്‍ജ: ഗാസയ്ക്ക് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഷാര്‍ജ. പുതുവത്സരത്തലേന്ന് ഷാര്‍ജയിലും ദുബൈയിലും വന്‍ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് പുതുവത്സര ആഘോഷ പരിപാടികള്‍ റദ്ദാക്കി ഗാസയ്ക്ക് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് ഷാര്ജയെത്തിയത്.
പുതുവര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും നടത്തരുതെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം. ഇതോടെ എല്ലാവരും പരിപാടികള്‍ റദ്ദ് ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് ഷാര്‍ജ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ തീരുമാന പ്രകാരം അവധി ഒഴിവാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക