സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രമാണ് ‘ആടുജീവിതം’ . 2024 ഏപ്രില്‍ 10 മുതല്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ ആരാധകര്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഫാന്മേഡ് പോസ്റ്റര്‍ ഒരുക്കി ഫാന്‍ ആര്‍ട് ഇവന്റില്‍ പങ്കെടുക്കാനാണ് ആരാധകര്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.
ഇതിനോടകം തന്നെ ധാരാളം ഫാന്മേഡ് പോസ്റ്ററുകള്‍ വന്നിട്ടുണ്ടെങ്കിലും ഫാന്‍ ആര്‍ട് ഇവന്റിലൂടെ ആരാധകര്‍ക്കായ് ഒരു പ്രത്യേക അവസരം നല്‍കിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. നേരത്തെ പോസ്റ്ററുകള്‍ നിര്‍മ്മിച്ചവര്‍ക്കും ഈ ഇവന്റില്‍ പങ്കെടുക്കാം. ആരാധകര്‍ ഉണ്ടാക്കിയ ആകര്‍ഷകമായ പോസ്റ്ററുകള്‍ എന്ന മെയില്‍ ഐഡിയിലേക്കാണ് അയക്കേണ്ടത്.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായ സിനിമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക