എംഫിൽ അംഗീകാരമില്ലാത്ത ബിരുദം ആണെന്നും കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കാനും സർവ്വകലാശാലകൾക്ക് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ( യുജിസി ) നിർദ്ദേശം. ചില സർവ്വകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വീണ്ടും വിശദീകരണം നൽകുന്നത് എന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി അറിയിച്ചു.
അടിയന്തിരമായി 2023- 24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശന നടപടികൾ നിർത്താൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് യുജിസി സർവകലാശാലകളോട് യുജിസി സെക്രട്ടറി ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസരംഗത്തെ ഒരു സ്ഥാപനവും എം ഫിൽ കോഴ്സ് വാഗ്ദാനം ചെയ്യരുത് , കോഴ്സിൽ പ്രവേശനം എടുക്കരുത്, എം ഫിൽ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദമല്ല എന്നും വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്നതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക