ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 14 പേര്‍ക്ക് ഗരുതര പൊള്ളലേറ്റു. ഗുണ ജില്ലയിലാണ് നാടിനെ നടുക്കുന്ന അപകടമുണ്ടായത്. രാത്രി ഒമ്പതോടെ ഗുണ-ആരോണ്‍ റോഡില്‍ വച്ചാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്ക് ബസില്‍ ഇടിക്കുകയായിരുന്നു.
അതേസമയം, പരിക്കേറ്റവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക