നമ്മളിൽ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു മാറാൻ പല വഴികളും നോക്കി പരാജയപെട്ടവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. ഇതിനെതിരെ പല മരുന്നുകളും നാട്ടു വൈദ്യമുള്‍പ്പെടെയുള്ള പൊടിക്കൈകളും ഫ്രലപ്രദമാണ്. അത്തരത്തിലുള്ള ചില പൊടിക്കൈ നോക്കാം
ജാതിപത്രിയുടെ പൊടി അല്പം തേനില്‍ ചാലിച്ചു മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഏതാനും മണിക്കുറുകള്‍ക്ക് ശേഷം പച്ച വെള്ളത്തില്‍ മുഖം കഴുകുക. ഇത് മുഖക്കുരു മാറ്റാൻ മികച്ചതാണ്.
മുട്ടയുടെ വെള്ള മുഖത്തു പുരട്ടിയാല്‍ മുഖത്തെ അമിതമായ എണ്ണയെ അകറ്റാം. ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു.
ആര്യവേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ആറിയതിനു ശേഷം മുഖം തുടര്‍ച്ചയായി കഴുകുന്നത് മുഖത്തെ സുഷിരങ്ങളെ അകറ്റുന്നു. ഇതുവഴി മുഖക്കുരു വരുന്നത് തടയാം.
നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും നല്ലതാണ്. നാരങ്ങയുടെ തൊലി അരച്ച് അതിലേക്ക് റോസ് വാട്ടർ ഒഴിച്ചു പേസ്റ്റു രൂപത്തിലാക്കുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക. മുഖക്കുരു കുറയും
പ്രതികരിക്കാൻ ഇവിടെ എഴുതുക