ഭക്ഷണം വേസ്റ്റ് ചെയ്യുന്നത് ഇഷ്ടമല്ലാത്തവർ ആണോ നിങ്ങൾ? എന്നാൽ ബാക്കി വന്ന ഇഡലി കൊണ്ട് തയാറാക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പി ഇതാ, ഇഡ്ഡലി തോരന്‍
വേണ്ട സാധനങ്ങൾ
ഇഡ്ഡലി 6 -8 എണ്ണം
സണ്‍ ഫ്ലവര്‍ ഓയില്‍ രണ്ടു ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് അര സ്പൂണ്‍
ഉപ്പ് പാകത്തിന്
പഞ്ചസാര ഒരു നുള്ള്
പച്ച മുളക് രണ്ടു മൂന്ന് എണ്ണം ചെറുതായി അരിഞ്ഞത്
സവാള 2എണ്ണം കൊത്തി അരിഞ്ഞത്
മഞ്ഞള്‍ പൊടി അര ടി സ്പൂണ്‍
തേങ്ങ ചിരവിയത് ഒരു കപ്പ്
മല്ലിയില ആവശ്യത്തിനു
കറി വേപ്പില ഒരു തണ്ട്
തയ്യാറാകുന്ന വിധം
ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിചെടുക്കുക. ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക് ,സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക. ഇതിലേക്ക് പൊടി ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു വഴറ്റുക. തീ ഓഫ് ചെയ്യുക .മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക