കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയെന്ന് പ്രതീക്ഷിക്കുന്നു എന്നും തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട് എന്നും സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും എന്നും അത് വലിയ മാറ്റമാകും ഉണ്ടാക്കുക എന്നും അദ്ദേഹം പ്രതികരിച്ചു. കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം എന്നും കെഎസ്ആർടിസിയെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല എന്നും ഗണേഷ് പറഞ്ഞു.
അതേസമയം തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ സാമ്പത്തിക ചോർച്ച അടയ്ക്കും. കെഎസ്ആർടിസിയെ കമ്പ്യൂട്ടർവത്കരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക