ഇനിമുതൽ വിമാനത്താവളങ്ങളിലെ സുഗമമായ പ്രവേശനത്തിനുള്ള ഡിഗ്രി യാത്രാസേവനം ഉപയോഗിക്കുന്നതിന് ആധാർ നമ്പറും ഒടിപിയും മാത്രം നൽകിയാൽ മതിയാകും. ഡിജി യാത്ര സേവനം ഉപയോഗിക്കുന്നതിന് ഡിജി ലോക്കർ സംവിധാനം നിർബന്ധമില്ല.
xml ഫോർമാറ്റിൽ ഉള്ള ഓഫ് ലൈൻ ആധാർ നൽകുകയോ ഡിജി ലോക്കർ അക്കൗണ്ട് തുടങ്ങുകയോ ആണ് ഇതുവരെ ഡിജി യാത്ര സേവനം ഉപയോഗിക്കുന്നതിന് ചെയ്തിരുന്നത്. ഇനിമുതൽ ആധാർ നമ്പറും ഫോണിലെത്തുന്ന ഒടിപിയും ‘ആധാർ ഡയറക്ട്’ എന്ന ഓപ്ഷനിലൂടെ നൽകിയാൽ സേവനം ഉപയോഗിക്കാൻ സാധിക്കും.
രക്ഷകർത്താക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഡിജിലോക്കർ അക്കൗണ്ട് ഇല്ലെങ്കിൽ രജിസ്ട്രേഷൻ ഇതുവരെ എളുപ്പമായിരുന്നില്ല. ഇവർക്ക് ഏറെ പ്രയോജനകരമായ ഒന്നാണ് ഇപ്പോഴത്തെ മാറ്റം.
നിലവിൽ ഡിജി യാത്ര സേവനം കൊച്ചി, ഡൽഹി, ചെന്നൈ, മുംബൈ, ജയ്പൂർ,ലക്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, മംഗളൂരു, ബംഗളൂരു, വാരണാസി, വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ് പൂനെ എന്നിവിടങ്ങളിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക