കൊച്ചി: ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയും സതീഷ്.ആര്.എച്ച് ട്രഷറര്‍ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജി.എസ് വിജയന്, എന്‍.എം ബാദുഷ, ശ്രീമതി ദേവി, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
ഷിബു ജി. സുശീലന്, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍, പ്രദീപ് രംഗന്, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. 21 അംഗസംഘടനകളില്‍ നിന്നുള്ള 63 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി , ആസ്ഥാന മന്ദിര നിര്‍മ്മാണം , കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വര്‍ഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക