എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ പ്രധാനമാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. ശരീരത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാത്സ്യം ആവശ്യമാണ്. കാത്സ്യത്തിന്റെ അഭാവം ഉണ്ടാകുന്നുവെങ്കില്‍ എല്ലുകളില്‍ ശേഖരിച്ചിരിക്കന്ന കാല്‍സ്യം മറ്റു ധര്മ്മങ്ങള്ക്കായി ഉപയോഗിക്കുന്നു. ഇത് എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കാന്‍ കാരണമാണ്.
കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതാണ് ഒരു കാരണം. ചില മരുന്നുകളും ഉപയോഗം കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കും. സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍, ചില ജനിതക ഘടകങ്ങള്‍ എന്നിവയൊക്കെ ശരീരത്തില്‍ കാത്സ്യം കുറയാന്‍ കാരണമാകുന്നത്.
പേശീവലിവ് ആണ് കാത്സ്യക്കുറവിന്റെ ഒരു പ്രധാന ലക്ഷണം. കൈകള്‍, കാലുകള്‍, തുടങ്ങിയടത്തെ മരവിപ്പ് കാത്സ്യക്കുറവിന്റെ ലക്ഷണമാകാം. പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം തോന്നാം. നാഡികളുടെ പ്രവര്‍ത്തനത്തിന് കാത്സ്യം പ്രധാനമാണ്. അതിനാല്‍ ഇവയുടെ കുറവു മൂലം വിരലുകളില്‍ മരവിപ്പ് അനുഭവപ്പെടാം.
ദന്തക്ഷയം, പൊട്ടുന്ന പല്ലുകള്‍, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. വരണ്ടതും പൊട്ടുന്നതുമായ നഖങ്ങള്‍, വരണ്ട ചര്‍മ്മം, പരുക്കന്‍ തലമുടി, ചര്‍മ്മത്തിലെ ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം.
എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നതും കാത്സ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
ഹൃദയപേശികളുടെ ശരിയായ പ്രവര്‍ത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്. കാത്സ്യം കുറവുള്ളവരില്‍ ഹൃദയമിടിപ്പ് ഉണ്ടാകാം. കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പാല്, ചീസ്, യോഗര്‍ട്ട്, ഇലക്കറികള്‍, മുട്ട, ബദാം, എള്ള്, ചിയ വിത്തുകള്‍, ബീന്‍സ് തുടങ്ങിയവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക