ദിവസവും പുത്തൻ അപ്ഡേറ്റുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. മൊബൈൽ വേർഷനിൽ നിരവധി അപ്ഡേറ്റുകൾ ഉണ്ടാവാറുണ്ടെങ്കിലും വെബ് വേർഷനിൽ വാട്സ്ആപ്പ് ഫീച്ചറുകൾ അവതരിപ്പിക്കുന്നത് താരതമ്യേന കുറവാണ്.
വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഫോട്ടോ വീഡിയോ എന്നിവ അപ്ഡേറ്റ് ചെയ്ത ഷെയർ ചെയ്തു കഴിഞ്ഞാൽ പ്രൊഫൈൽ ചിത്രത്തിന് ചുറ്റും പച്ചവളയം പ്രത്യക്ഷപ്പെടും. ഇതിൽ ടാപ്പ് ചെയ്യുമ്പോൾ ഉപയോഗങ്ങൾക്ക് പുതിയ അപ്ഡേറ്റുകൾ കാണാൻ സാധിക്കും.
വാട്സ്ആപ്പ് ഡെസ്ക്ടോപ്പുകളിൽ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ വളരെയധികം പ്രയോജനകരമാണ് ഇടതുവശത്ത് മുകളിലായി കമ്മ്യൂണിറ്റിക്കും ചാനലിനും ഇടയിൽ ക്രമീകരിച്ചിരിക്കുന്ന ഫീച്ചർ സ്റ്റാറ്റസ് പ്ലസ് ഐക്കൺ ക്ലിക്ക് ചെയ്തും പ്രൊഫൈൽ ചിത്രത്തിന് സമീപമുള്ള പ്ലസ് ഐക്കണിൽ തന്നെ ടാപ്പ് ചെയ്തും പ്രയോജനപ്പെടുത്താൻ സാധിക്കും. പുതിയ ഫീച്ചർ വാട്സാപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക