വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നടന് വിജയ്. 800 കുടുംബങ്ങള്‍ക്കാണ് വിജയ് ആശ്വാസമായത്. പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തിയ വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്തത്.
വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 വീതവും നല്കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ മരുന്നും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. അര്‍ഹരായവര്‍ക്ക് ഇനിയും സഹായം ചെയ്യുമെന്നും ഫാന്‍സ് ക്ലബ് മുഖേന അതിന് പരിഹാരമുണ്ടാക്കുമെന്നും വിജയ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നടന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കുറേനാളുകളായി വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വിജയ് സൂചനകള്‍ നല്‍കിയിരുന്നു. നാളത്തെ വോട്ടര്‍മാരാണ് നിങ്ങളെന്നും പണം വാങ്ങി വോട്ട് ചെയ്യരുതെന്നും വിജയ് കുട്ടികളോട് പറഞ്ഞു.
Watch | விஜய்யை பார்த்ததும் உற்சாகத்தில் துள்ளிக் குதித்த பெண்!#SunNews | #Nellai | @actorvijay pic.twitter.com/73imqN17Og
— Sun News (@sunnewstamil) December 30, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക