മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. പഴയ കമ്മ്യൂണിസ്റ്റുകാരാണ് എന്ന് പരാമർശിച്ചു കൊണ്ട് എറണാകുളം എഡിഎമ്മിന്റെ ഓഫീസിൽ എത്തിയ കത്തിൽ മുഖ്യമന്ത്രിയെ കുഴി ബോംബ് വെച്ച് കൊല്ലും എന്നാണ് പരാമർശിച്ചിരിക്കുന്നത്.
കത്ത് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞദിവസം എറണാകുളം എഡി എമ്മിന്റെ ഓഫീസിലെത്തിയ കത്ത് ഇന്നാണ് തൃക്കാക്കര പോലീസിന് കൈമാറിയത്.
പഴയ കമ്മ്യൂണിസ്റ്റുകാരന് പരാമർശിച്ച അയച്ചിരിക്കുന്ന കത്തിൽ പിണറായി വിജയൻ ഭരണത്തെ നശിപ്പിച്ചു എന്നും പരാമർശം ഉണ്ട്. നവ കേരള സദസിന്റെ യോഗം തൃക്കാക്കരയിൽ അടുത്തദിവസം നടക്കാനിരിക്കെ ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക