ശൈത്യകാലത്ത് വളരെ സുലഭമായി ലഭിക്കുന്ന പഴവര്‍ഗ്ഗമാണ് ഓറഞ്ച്. ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഓറഞ്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഇതില്‍ അടങ്ങിയ സിട്രിക് ആസിഡ് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും വീക്കം നിയന്ത്രിക്കുകയും ചെയ്യുന്നു.
ഫൈബര്‍ ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഓറഞ്ചില്‍ വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് പതിവാക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചര്‍മ്മത്തിലെ കൊളാജന്‍ ഉല്പാദനത്തിന് വിറ്റാമിന്‍ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നല്‍കുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക