ജോലി തിരക്കുകളിൽ നിന്ന് ഒഴിവു വേളകൾ ലഭിക്കുമ്പോൾ മകനൊപ്പം കളിക്കൂട്ടുകാരിയായി പലപ്പോഴും ദിവ്യയും കൂടാറുണ്ട്. അത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ നമുക്കു മുൻപിൽ ദിവ്യ പങ്കുവെച്ചിട്ടുമുണ്ട്. വീണ്ടും അത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിവ്യ എസ് അയ്യർ ഐഎഎസ്. ഇത്തവണ മകന്റെ ക്യാമറക്ക് മുന്നിൽ ഒരു മോഡൽ ആയാണ് ദിവ്യ എത്തിയത്.
‘ചിൻ പൊടിക്ക് അപ്’ എന്ന ഹാഷ് ടാഗോടെ ദിവ്യ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ‘തെളിവെയിൽ അഴകും’ എന്ന ഗാനമാണ് വീഡിയോക്ക് നൽകിയിരിക്കുന്നത്. അമ്മയുടെയും മകന്റെയും കളിചിരികൾ നിറഞ്ഞ വീഡിയോ നിറഞ്ഞ മനസ്സോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക