പുതുവർഷത്തിലും ആരാധകരെ ആവേശത്തിലാക്കി തന്റെ പുത്തൻ ചിത്രത്തിന്റെ പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.
ഹൊറർ ജോണറിൽ പുറത്തിറക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ കറപുരണ്ട പല്ലുകളും ഭയപ്പെടുത്തുന്ന ചിരിയുമായി എത്തിയ മമ്മൂട്ടിയുടെ ലുക്ക്ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘വിധേയൻ’ എന്ന ചിത്രത്തിലെ അതേ രൗദ്രതയും ക്രൂരതയും നിറഞ്ഞതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളും. പ്രേക്ഷകർക്കുള്ള ന്യൂയർ സമ്മാനമായാണ് പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പുറത്തുവന്നിരുന്നുവെങ്കിലും സംവിധായകൻ അത്തരം വാർത്തകൾ എല്ലാം തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക