നാനി നായകനായി കഴിഞ്ഞ വര്‍ഷം അവസാനം എത്തി ചിത്രമാണ് ഹായ് നാണ്ണാ. നാനിയുടെ പ്രകടനത്തിലും വലിയ സ്വീകാര്യതയുണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജനുവരി 4 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. നിരൂപക പ്രശംസ നേടുകയും തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുകയും ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീം ചെയ്യും എന്നാണ് വിവരം.
സംവിധാനം നിര്‍വഹിച്ചത് ഷൊര്യുവാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ഷൊര്യുവാണ്. ഹായ് നാണ്ണായില്‍ ജയറാമും ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. മൃണാള്‍ താക്കൂറാണ് നാനി നായകനായ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക